🅚︎🅢︎🅡︎🅣︎🅒︎ ഓടുന്നതും നാം കാണുന്നതും...
ഭാഗം 3️⃣
⭕ജീവനക്കാരെ വിശ്വാസത്തിലെടുക്കൽ...⭕
==========================
ഏതൊരു സ്ഥാപനത്തിന്റെയും നേടും തൂണുകളായി പ്രവർത്തിക്കുന്നത് പൊതു ജനവുമായി ഏറെ സമ്പർക്കം പുലർത്തുന്ന താഴെ തട്ടിലുള്ള തൊഴിലാളികളാണ്.
ഗതാഗത മേഖല യായി പ്രവർത്തിക്കുന്ന ksrtc എന്ന ഈ സ്ഥാപനത്തിന്റെ ഗുണകരമായ പ്രവർത്തനങ്ങൾക്ക് ബസ്സിൽ ജോലി ചെയ്യുന്ന മാത്രമേ പൊതുജനത്തിന്റെയും യാത്രക്കാരുടെയും യാത്രാ സംവിധാനത്തിലെ ക്രമീകരണങ്ങൾ എങ്ങനെ ആയിരിക്കണമെന്ന് പറയാനാവുകയുള്ളു.
മാന്യ യാത്രക്കാരുടെയും ജീവനക്കാരുടെയും സ്പന്ദനമറിയാതെയുള്ള സംവിധാന ക്രമീകരണങ്ങൾ വരുമാന വർദ്ധനവിനെ കാര്യമായി ബാധിക്കും.
ഇവിടെയാണ് താഴെത്തട്ടിലെ തൊഴിലാളികൾക്കുള്ള പങ്ക് നാം മനസിലാക്കേണ്ടത്
അത് കൊണ്ട് തന്നെ, പ്രയോഗികവും ഗുണകരമായതുമായ നടപടികളാണ് ബന്ധപ്പെട്ടവരിൽ നിന്നും ഉണ്ടാകേണ്ടത്.
അവർക്ക് പറയാനുള്ളത് പറയുവാനും അത് കേൾക്കുവാനും പരിഗണിക്കുവാനുമുള്ള ഒരു പ്ലാറ്റ് ഫോം ഉണ്ടെങ്കിൽ ജോലിയിൽ അവർക്കൊരു പ്രചോദനം തന്നെയാണ്.
മേൽ തല നിർദേശങ്ങളും ഉത്തരവുകളും അതേ പടി അനുസരിക്കുവാൻ ബാധ്യസ്ഥരായ ഈ ജീവനക്കാർക്ക് പലപ്പോഴും അവർക്കുള്ള ആശയങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കുന്നതിന് പ്രയോഗികമായ ഒരു സംവിധാനം ഇല്ല.
ജീവനക്കാരെ വിശ്വാസത്തിലെടുത്ത് കൊണ്ടുള്ള ഈ ഒരു സംവിധാനം കൂടുതൽ പ്രാവർത്തികമാക്കേണ്ടതായിട്ടുണ്ട്.
പുറത്തിറങ്ങുന്ന പല മേൽ തല ഉത്തരുവുകളും നിർദേശങ്ങളും പലപ്പോഴും ഇവരെ നിർജീവമാക്കുകയാണ് എന്നാണ് പലരും ചൂണ്ടികാണിക്കുന്നത്.
ഈ ഒരു പ്രവണതക്ക് മാറ്റമുണ്ടാകണം.
സ്ഥാപന വളർച്ചക്ക് ജീവനക്കാരുടെ പങ്ക് അനിവാര്യമാണ് എന്ന തിരിച്ചറിവ് ബന്ധപ്പെട്ടവർക്ക് ഉണ്ടായിട്ടുണ്ട് എന്നുള്ള സന്ദേശം നൽകാനാവും വിധമുള്ള സമീപനമാണ് ഉണ്ടാവേണ്ടത്.
അത് ജീവനക്കാർക്ക് ബോധ്യപ്പെടണം.
ചെയ്യുന്ന ജോലിയോടും സ്ഥാപനത്തോടും യാതൊരു വിധേയത്വവും പുലർത്താതെ മോഷ്ടിക്കാൻ ശ്രമിക്കുന്നവരെയും കള്ളത്തരം ചെയ്തും അഴിമതി നടത്തിയും കുറ്റം ചെയ്യുന്നവർ തീർത്തും ശിക്ഷിക്കപ്പെടണം.
അവരോട് യാതൊരു വിധ അനുകമ്പയും പാടില്ല.
അവരോട് കാണിക്കുന്ന മൃദുല മനോഭാവം വീണ്ടും തെറ്റുകൾ ആവർത്തിക്കുന്നതിന് പ്രചോദനമാകും.
മേലിൽ ആ വർത്തിക്കാതിരിക്കാതിരിക്കുവാനുള്ള കടുത്ത് നടപടികൾ എടുക്കേണ്ടത് തന്നെ.
എന്നാൽ ജോലി തിരക്കിനിടയിൽ മനുഷ്യസഹചമായി അബദ്ധത്തിൽ സംഭവിച്ചു പോകുന്ന പിഴവുകൾ അങ്ങനെ തന്നെ കാണണം.
അങ്ങിനെ കാണപ്പെടുന്ന സംഭവങ്ങളെ വളച്ചും തിരിച്ചും മനഃപൂർവം കുറക്കാരനാക്കി മേൽ തലത്തിലേക്ക് സമർപ്പിക്കപ്പെടുന്ന രേഖകളും നടപടികളും ഇവരെ ജോലിയിൽ നിർജീവമാക്കുകയാണ് ചെയ്യുന്നത്.
തൊഴിലാളികളുടെ മനോവീര്യം കെടുത്തുന്ന ഇത്തരം സമീപനങ്ങൾ കൊണ്ട് സ്ഥാപനത്തിനും ഈ സംവിധാനം പ്രയോജനപ്പെടുത്തുന്ന പൊതു ജനത്തിനും നഷ്ടം മാത്രമാണ് ഫലം.
ജീവനക്കാരുടെയും സ്ഥാപന നടത്തിപ്പിലെ മേൽ തല ഉദ്യോഗസ്ഥരുടെയും വിശ്വാസ പരമായ ഒരു കൂട്ടായ ശ്രമത്തിലൂടെ മാത്രമേ നഷ്ടത്തിലോടുന്ന ഈ ഒരു സ്ഥാപനത്തെ കരകയറ്റനാവുകയുള്ളു.
.
ജീവനക്കാരെയും സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെയും വിശ്വാസത്തിലെടുത്തു കൊണ്ടുള്ള ഒരു ചുവട് വെപ്പിലൂടെ മാത്രമേ വിജയവും വളർച്ചയും നമുക്ക് സ്വപനം കാണാൻ കഴിയുകയുള്ളു.
തുടരും...
ഭാഗം4️⃣
(4)ടിക്കറ്റ്-ടിക്കറ്റിതര വരുമാനം...
🅚︎🅢︎🅡︎🅣︎🅒︎
✳️ "ആനവണ്ടി"
നാം കണ്ടതും കേട്ടതും...✳️
✍️അഭിപ്രായങ്ങളും നിർദേശങ്ങളും എഴുതാം...!✍️
More read...
Psycho media informative