📛📛📛📛📛📛📛📛📛📛📛📛📛
രാത്രികാല ദീർഘ സർവീസുകളടക്കം സ്വിഫ്റ്റ് കമ്പനിയിലേക്ക് മാറ്റുന്നതോടെ ഡ്രൈവർമാരുടെ നിയമനം ksrtc യിൽ നിന്നും തന്നെയാണെന്ന് വ്യക്തമായി.
വർഷങ്ങളോളം താൽക്കാലികമായി ജോലി ചെയ്തിരുന്ന എം പാനൽ കണ്ടക്ടർ വിഭാഗം ജീവനക്കാരെ സ്വിഫ്റ്റ് കമ്പനിയിൽ താൽക്കാലികമായി തന്നെ പുനർ നിയമനം നൽകുകയും യോഗ്യരായവരെ ksrtc യിലേക്ക് തന്നെ സ്ഥിരനിയമനം നടത്താനുമുള്ള നിയമ സാധ്യതയും സർക്കാർ പരിശോധിക്കുന്നുണ്ട്.
ഇത്രയും കാലത്തോളം ഇത്തരം സർവീസുകൾ നടത്തിയ ksrtc യുടെ ദീർഘ ദൂര ബസുകൾ ഇനി മുതൽ സ്വിഫ്റ്റ് കമ്പനി നടത്തുന്നതോടെ ജീവനക്കാരും ഈ കമ്പനിയുടെ ഭാഗമായി മാറുകയും ഡ്യൂട്ടി സംവിധാത്തിലും കാര്യമായ മാറ്റങ്ങളും പ്രതീക്ഷിക്കാം.
ലാഭത്തിലോടുന്ന ദീർഘ ദൂര ബസുക ളായതിനാൽ തന്നെ സ്വിഫ്റ്റ് കമ്പനിയുടെ ജീവനക്കാരായി വരുന്ന ഡ്രൈവർമാർ കണ്ടക്ടർ ആയും പോകേണ്ടി വരുന്നതിനാൽ ഡ്രൈവർ കം കണ്ടക്ടർ പരിശീലനം ലഭിച്ച ksrtc യിൽ നിന്നുള്ളവരെ തന്നെയാണ് നിയമിക്കുക.
ദീർഘ ദൂര സർവീസുകൾ നടത്തിയ ഡ്രൈവർ ജീവനക്കാരെയാണ് ksrtc യിൽ നിന്നും സ്വിഫ്റ്റ് കമ്പനിയിലേക്ക് മറ്റുന്നത്.
കമ്പനി നിയമപ്രകാരം കഴിയുന്ന
ഇവരുടെ ഡ്യൂട്ടി സംവിധാനത്തിലും മാറ്റമുണ്ടാകുമെന്നാണ് അറിയാൻ കഴിയുന്നത്.
Ksrtc എന്ന സർക്കാർ പൊതുമേഖല സ്ഥാപനത്തിൽ നിന്നും ലഭ്യമായ ആനുകൂല്യങ്ങൾ കമ്പനിയായി മാറുന്നത്തോടെ പരിമിതപ്പെടുകയും ചെയ്യുന്നുമെന്ന് ജീവനക്കാർ ആശങ്കപ്പെടുന്നുണ്ട്.
നിലവിൽ ksrtc യിൽ ജോലി ചെയ്യുന്ന ഡ്രൈവർ കം കണ്ടക്ടർ സംവിധാനത്തിൽ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാരായ ഡ്രൈവർമാരെ സ്വിഫ്റ്റ് കമ്പനിയിലേക്ക് മാറ്റപ്പെടുമ്പോൾ ksrtc യിൽ നിന്നും ഇത് വരെ ലഭ്യമായിരുന്ന ഡ്യൂട്ടി അനുകൂല്യങ്ങൾ പലതും നഷ്ടപ്പെടുമെന്നും കമ്പനി ആക്ട് പ്രകാരം അവധികളും അലവൻസുകളും ക്രമീകരിക്കുകയും പരിമിതപ്പെടുത്തുകയും ചെയ്യാൻ കമ്പനിക്ക് കഴിയുകയും അത് വഴി ജോലിയിൽ കഷ്ടത വർധിക്കുമെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
ജോലി ഭാരം കുറക്കുന്നതിനും അയാസ രഹിതമായ ഡ്രൈവിങ്ങും ലക്ഷ്യം വെച്ചു ഡ്രൈവർ കം കണ്ടക്ടർ സംവിധാനത്തിനായി കോടതികളെ സമീപിക്കുകയും അനുകൂല ഉത്തരവ് വാങ്ങിയെടുക്കുകയും ചെയ്ത ഡ്രൈവർ സംഘടനകളുടെ താല്പര്യം മറ്റു ഡ്രൈവർമാരിൽ പ്രതിഷേധം ഉണ്ടായിരിക്കുകയാണ്.
✍️
Psycho media informative
⛔⛔⛔⛔⛔⛔⛔⛔⛔⛔⛔⛔⛔⛔